Sunday, February 21, 2010

സ്നേഹം

''മറ്റാരുടെയോ ആയി തീര്‍ന്നവരുടെ ജന്‍മത്തെ മാത്രമേ ജീവിതം എന്ന് പറയാനാകൂ''
പഴയ ഒരു ഹിന്ദി ഗാനത്തിലെ ഈരടികള്‍ , അനേകം തലമുറകള്‍ ഏറ്റുപാടിയ വരികള്‍ . പക്ഷെ പ്രണയ മെന്ന മാന്ത്രികം മാത്രമാണോ സ്നേഹം .
സ്വയം ലഹരിയില്‍ ആഴുന്ന അനുഭവം നല്‍കാന്‍ പ്രണയത്തിനു മാത്രമേ കഴിയു .
പ്രണയമെന്ന ഒരു ഹൃതുവില്‍ മാത്രം ഒതുങ്ങുന്നതല്ല സ്നേഹം
നിമിഷത്തിന്റെ ഉറപ്പു പോലും ഇല്ലാത്ത ജീവിതത്തിനു അര്‍ത്ഥവും അനസ്വരതയും നല്‍കാന്‍ ഒരേയൊരു അമൃത് നെ കഴിയൂ .
ജീവന്‍ പോലും പടവാളാക്കാന്‍ കരുത്തു തരുന്ന അതിന്‍റെ പേരും സ്നേഹം എന്നു തന്നെ .
സ്നേഹിക്കുന്ന മനസിനു മറ്റെവിടെക്കുമെത്താനുള്ള പാലം എത്ര ചെറുതാണെന്ന് അനുഭവിച്ചു നോക്കു , പഴയ ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ?
നിന്‍റെ വീട്ടില്‍ നിന്നും എന്‍റെ വീട്ടിലേക്കുള്ള ദൂരവും എന്‍റെ വീട്ടില്‍ നിന്നും നിന്‍റെ വീട്ടിലേക്കുള്ള ദൂരവും തുല്യമാണെന്ന് കണക്കുകള്‍ പറയുന്നത് സ്നേഹത്തിന്റെ ഭാഷയല്ല . എന്നാലോ സ്നേഹ കണക്കുകളില്‍ ഏറ്റവും മനോഹരമായ ഒന്നാണിത് പ്രണയത്തിന്‍റെ സ്വന്തം ഹൃതുവില്‍ സ്വയം കണക്കു കൂട്ടി നോക്കു . ഒപ്പമുള്ള ഓരോ മനസിലേക്കും സ്വയം നിര്‍ണയിച്ചിരിക്കുന്ന അകലം എത്രയാണെന്ന്
ഓരോ പുനര്‍ ചിന്തനതിലും അകലം കുറച്ചു കുറച്ചു ...... ഒടുവില്‍ സ്നേഹത്താല്‍ ചുറ്റപെട്ട നിര്‍വൃതി യിലേക്ക് എത്തിച്ചേരട്ടെ ഓരോരുത്തരും ...................

Saturday, September 26, 2009

ഓര്‍മ്മകള്‍

ഇന്നിന്‍റെ ഓര്‍മകളിലേക്ക് ഇന്നലെകള്‍ ആയി മഴ ഒരു പേമാരിയായി എത്തുന്നു .
പുല്‍ത്തകിടികളിലും നെല്പാടങ്ങളിലും കതിര്‍ വരമ്പുകളിലും കായലിലും കടലിലും മഴ പെയ്തിറങ്ങുകയാണ്.
മഴയുടെ നനുത്ത കുളിര്‍ മനസിനെ വല്ലാതെ ആക്കുന്നു .
ആ നല്ല നാളുകള്‍ ഒരു നിഴല്‍ ചിത്രമായ്‌ മനസിലേക്ക് .
സ്കൂള്‍ കെട്ടിടത്തില്‍ നിന്നു താഴേക്ക്‌ പതിക്കുന്ന മഴത്തുള്ളികളെ കൈകളില്‍ പടര്‍ത്തി കൂടുകാരിയുടെ മുഖത്തേയ്ക്ക് തെറിപ്പിക്കുമ്പോള്‍ ................
ആ നനവിലുണ്ടാകുന്ന ചിരിയില്‍............. ഓര്‍മ്മകള്‍ നിറയുന്നു .